Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Quilon Athletic Club

Kollam

ക്വ​യി​ലോ​ണ്‍ അ​ത്‌​ല​റ്റി​ക് ക്ല​ബ് ഓ​ണാ​ഘോ​ഷം നാളെ

കൊ​ല്ലം: ക്വ​യി​ലോ​ണ്‍ അ​ത്‌​ല​റ്റി​ക് ക്ല​ബി​ന്‍റെ മൂ​ന്നു​ദി​വ​സം നീ​ളു​ന്ന ഓ​ണാ​ഘോ​ഷം നാളെ വൈ​കു​ന്നേ​രം 4. 30ന് ​ക്യു​എ​സി ഗ്രൗ​ണ്ടി​ല്‍ മേ​യ​ര്‍ എ.​കെ. ഹ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ ഏ​ഴി​ന് ഗ്രൗ​ണ്ടി​ല്‍ നി​ന്ന് അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന മാ​ര​ത്തോ​ണ്‍ മ​ത്സ​രം ആ​രം​ഭി​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന പു​രു​ഷ​ന്മാ​രു​ടെ​യും വ​നി​ത​ക​ളു​ടെ​യും ഉ​റി​യ​ടി മ​ത്സ​രം ജി​ല്ലാ സ്‌​പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് എ​ക്‌​സ് ഏ​ണ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ല്ലം എ​സി​പി എ​സ്. ഷാ​ജി സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും.

19 ന് ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് പി​ന്ന​ണി ഗാ​യി​ക​യ്ക്കു​ള്ള ദേ​ശീ​യ​പു​ര​സ്‌​കാ​രം ല​ഭി​ച്ച വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യെ ആ​ദ​രി​ക്കും. എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഔ​സേ​പ്പ​ച്ച​ന്‍ പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം 5.30 ന് ​വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യും സം​ഘ​വും ഗാ​ന​മേ​ള അ​വ​ത​രി​പ്പി​ക്കും. 20 ന് ​അ​ത്ത​പ്പൂ​ക്ക​ള മ​ത്സം ന​ട​ക്കും. തു​ട​ര്‍​ന്ന് തി​രു​വാ​തി​ര​ക​ളി ന​ട​ക്കും. ഉ​ച്ച​യ്ക്ക് 12 ന് ​സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി ബി​ന്ദു​കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍​കു​മാ​ര്‍ അ​മ്പ​ല​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​ന്‍ ജി.​എ​സ്. പ്ര​ദീ​പ് ഓ​ണ​സ​ന്ദേ​ശം ന​ല്‍​കും. വി​ഷ്ണു​മോ​ഹ​ന്‍ എം​എ​ല്‍​എ, മു​ന്‍ എം​എ​ല്‍​എ എം. ​നൗ​ഷാ​ദ്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ടി. ​ഷൈ​നി, സ​ന്‍​ജീ​വ് സോ​മ​രാ​ജ​ന്‍, കെ. ​രാ​ധാ​കൃ​ഷ്ണ​ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​നി​ല്‍​കു​മാ​ര്‍ അ​മ്പ​ല​ക്ക​ര, സ​ന്‍​ജീ​വ് സോ​മ​രാ​ജ​ന്‍, ആ​ന്‍​ഡ്രൂ ജോ​ര്‍​ജ്, കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, രാ​ജീ​വ് ദേ​വ​ലോ​കം, ആ​ര്‍. രാ​ജ്‌​മോ​ഹ​ന്‍, കെ.​എം. പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up